‘മിന്നല്‍ മുരളി’യിലെ തീം സോംഗിന്റെ വീഡിയോ പുറത്തുവിട്ടു

മിന്നല്‍ മുരളി’യെന്ന ചിത്രം കേരളത്തില്‍ മാത്രമല്ല രാജ്യത്തിന് പുറത്തും ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇതാദ്യമായിട്ട് മലയാള സിനിമയില്‍ ഒരു സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെയായിരുന്നു ‘മിന്നല്‍ മുരളി’ എത്തിയത്. ‘മിന്നല്‍ മുരളി’യുടെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ ‘മിന്നല്‍ മുരളി’യുടെ തീം സോംഗിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

‘തീ മിന്നല്‍’ എന്ന തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്ത ഒരു ഗാനമായിരുന്നു ഇത്. സുശിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മനു മഞ്‍ജിത് വരികള്‍ എഴുതിയിരിക്കുന്നു.

‘മിന്നല്‍ മുരളി’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സുഷിന്‍ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

Top