സ്വകാര്യ വീഡിയോ ചാറ്റ് സംവിധാനമൊരുക്കി ഇന്‍സ്റ്റാഗ്രാം

instagramm

നപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് സവിശേഷത അവതരിപ്പിക്കുന്നു. ടെക്സ്റ്റ് മെസ്സേജ് സംവിധാനമാണ് നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

എന്നാല്‍ ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് ആപ്ലിക്കേഷന്‍ രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഡയറക്ട് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായാണ് വീഡിയോ ചാറ്റ് ചെയ്യുന്നതിനുള്ള വീഡിയോ ഐക്കണ്‍ സജ്ജീകരിക്കുക.

ഇന്‍സ്റ്റാഗ്രാമിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ പുതിയ സവിശേഷത ലഭ്യമാകും. വാബീറ്റാ ഇന്‍ഫോയാണ് ആദ്യമായി വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ ചാറ്റ് ചെയ്യണമെങ്കില്‍ ആദ്യം ഇന്‍സ്റ്റാഗ്രാമിലെ ഡയറക്റ്റ് ചാറ്റ് സംവിധാനം വഴി ചാറ്റിങ് ആരംഭിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top