വൈറലായി വീഡിയോ; ഇലക്ട്രിക് ഫാനല്ല ‘ഹോളോഗ്രാഫിക് ത്രീഡി പ്രൊജക്ടര്‍’

മൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടവര്‍ നിരവധിയാണ്. മിനിറ്റുകള്‍ക്കുള്ളിലാണ് ‘ഇലക്ട്രിക് ഫാനിന്റ’ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ത്രിഡി ദൃശ്യങ്ങള്‍ കാഴ്ചവക്കുന്ന ഫാന്‍ ആയിരകണക്കിനാളുകളാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.

അതേ സമയം അതൊരു ഇലക്ട്രിക് ഫാന്‍ അല്ലെന്നതാണ് പുതിയ കണ്ടെത്തല്‍.കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ നന്‍ജിങിലുള്ള ഒരു കമ്പനി അവതരിപ്പിച്ച ‘ഹോളോഗ്രാഫിക് ത്രീഡി പ്രൊജക്ടറാണ്’ ഇത്.

സൗത്ത്-ഈസ്റ്റ് സര്‍വ്വകലാശാലയില്‍ നിന്നും അടുത്തിടെ ബിരുദ ധാരിയായി പുറത്തിറങ്ങിയ ‘ഷോ ക്യുവന്റെ’ നേതൃത്വത്തിലാണ് പ്രൊജക്ടറിന്റെ നിര്‍മ്മാണം.

സ്മാര്‍ട് ഹോളോഗ്രാഫിക് ത്രീഡി സ്‌ക്രീനില്‍ നാല് എല്‍ഇഡി ബാറുകളുണ്ട്.ബാറുകള്‍ തിരിയുമ്പോള്‍ ത്രിമാന ദൃശ്യങ്ങള്‍ ഉണ്ടാകുകയും ഫാനിന്റെ ചലനം തോന്നിപ്പിക്കുകയും ചെയ്യുന്നു.

Top