സെമി ഉറപ്പിച്ച് വിദര്‍ഭ; തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു

സൂറത്ത്: സെമി പ്രവേശനം എന്ന ചരിത്ര നേട്ടത്തിന് കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നു. വിദര്‍ഭയ്‌ക്കെതിരെയുള്ള ക്വാര്‍ട്ടറില്‍ അവസാന ദിനം കേരളം പൊരുതുകയാണ്‌.

വിദര്‍ഭ മുന്നോട്ടുവച്ച 578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എന്ന നിലയിലാണ്.

പതറാതെ കേരളം പിടിച്ചുനിന്നാല്‍ കേരളത്തിനു തോല്‍വി ഒഴിവാക്കാം. അര്‍ധസെഞ്ച്വറി നേടിയ സല്‍മാന്‍ നിസാറും രോഹന്‍ പ്രേമുമാണ് ക്രീസിലുള്ളത്. അതേസമയം ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ വിദര്‍ഭ സെമി ഉറപ്പിച്ചു.

അഞ്ച് റണ്‍സില്‍ ജലജ് സക്‌സേനയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായിരുന്നു. 26 റണ്‍സെടുത്ത്‌ ക്യാപ്റ്റന്‍ സച്ചിന്‍ ബോബിയും പുറത്തായതോടെ വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് കേരളം.

അര്‍ധസെഞ്ച്വറിയുമായി ക്രീസില്‍ പൊരുതുന്ന സല്‍മാന്‍ നിസാറിലാണ് കേരളത്തിന്റെ പ്രതീക്ഷ.

Top