ക്രൊയേഷ്യന്‍ താരത്തിന് താക്കീത് മാത്രം; വിദയ്ക്ക് സെമിയില്‍ കളിക്കാം

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റഷ്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ഡൊമാഗോജ് വിദയ്ക്ക് ഫിഫയുടെ താക്കീത് മാത്രം. ഇതോടെ താരത്തിന് ഇംഗ്ലണ്ടിനെതിരായ സെമിയില്‍ കളിക്കാനാകും. റഷ്യക്കെതിരെ അധിക സമയത്തെ ഗോളുമായി ക്രൊയേഷ്യക്ക് നിര്‍ണായക ലീഡ് നല്‍കിയ താരമാണ് വിദ.

മത്സരശേഷം പുറത്തുവിട്ട ഒരു വീഡിയോയില്‍ റഷ്യയ്‌ക്കെതിരായ മുദ്രാവാക്യം വിളിച്ചതാണ് ഫിഫയുടെ താക്കീതിന് ഇടയാക്കിയത്. വീഡിയോയില്‍ ഗ്ലോറി ടു ഉക്രൈന്‍ എന്ന് വിദ പറഞ്ഞിരുന്നു. ഉക്രെയ്‌നിലെ ആന്റി റഷ്യന്‍ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് ഇത്. മുന്‍പ് ഉക്രേനിയന്‍ ടീമായ ഡൈനാമോ കീവിന് വേണ്ടി 5 വര്‍ഷം കളിച്ചിരുന്ന താരം ഇതിന്റെ ഓര്‍മ പ്രകടിപ്പിക്കല്‍ കൂടിയായാണ് മുദ്രാവാക്യം വിളിയിലൂടെ നടത്തിയത്.

Top