എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയം;കെ സുരേന്ദ്രന്‍

ക്ടോബറില്‍ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

എന്നാല്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ഭാരത പൗരന്മാര്‍, തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലായെന്നും ഇത് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ നാള്‍ക്ക് മുതല്‍ തന്നെ അവര്‍ക്ക് നിയമപരമായും, നയതന്ത്രപരമായും എല്ലാ സുരക്ഷയും പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.അതിന്റെ ഫലമാണ് ഇന്നലെ പുറത്തുവന്ന നിര്‍ണ്ണായകമായ വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഭരണത്തിന് കീഴില്‍ ഭാരതത്തിന് അകത്തും, പുറത്തും എല്ലാ പൗരന്മാരും ഒരുപോലെ സുരക്ഷിതരാണ്. ഇതോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെയും , ഇന്ത്യയുടെ പേര് കേട്ട അതിപ്രഗത്ഭ വിദേശ മന്ത്രാലയത്തിന്റെയും കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി വന്നു ചേര്‍ന്നിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ വധശിക്ഷയുമായി ബന്ധപ്പെട്ട വിധി വന്നപ്പോള്‍ ഇത് ഭാരത സര്‍ക്കാരിന്റെ പരാജയമാണെന്നും, ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍സൈനികര്‍ ചാരന്മാരാണെന്നും, നമ്മുടെ നാട് തലകുനിച്ച് കാണുവാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രസ്താവനകളിറക്കി.അപ്പീല്‍ കോടതിയുടെ വിശദമായ വിധി ഇനിയും പുറത്തുവരാനുണ്ടെന്നും തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ലീഗല്‍ ടീമുമായും പ്രതികളുടെ കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എംഇഎ അറിയിച്ചു.

Top