ഒരു ഹൊറര്‍ ചിത്രവുമായി വിക്കി കൗശല്‍ എത്തുന്നു; ‘ഭൂത്’ പുതിയ പോസ്റ്റര്‍ പുറത്ത്

വിക്കി കൗശല്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ഭൂത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹൊറര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമായാണ് ഭൂത് നിര്‍മിക്കുന്നത്. ഭൂമി പട്നേക്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ധാര്‍ഥ് കപൂറും, അശുതോഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

പ്രശാന്ത് പിള്ള, രാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രം നവംബര്‍ 15 ന് പ്രദര്‍ശനത്തിനെത്തും.

Top