വിക്കി കൗശാല്‍ നായകനാവുന്ന സാം ബഹദുര്‍ ടീസര്‍ ലോകകപ്പ് ടൂര്‍ണമെന്റില്‍ പ്രദര്‍ശിപ്പിക്കും

വിക്കി കൗശല്‍ നായകനാകുന്ന സാം ബഹദുര്‍ ചിത്രത്തിന്റെ ടിസര്‍ ഒക്ടോബര്‍ 13ന് പുറത്ത് വരും. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയായ സാം മനേക്ഷായായാണ് വിക്കി കൗശാല്‍ അഭിനയിക്കുന്നത്. 13 ന് പിറ്റേ ദിവസം ലോകകപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിലും സാം ബഹദുര്‍ ടീസര്‍ പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. എന്തായാലും സാം മനേക്ഷായുടെ ജീവിതം സിനിമയില്‍ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജയ് ഐ പട്ടേലാണ് ഛായാഗ്രാഹണം ചെയ്യുന്നത്. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‌കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിടുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ഖ് വേഷമിടുന്നത്. റോണി സ്‌ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവന്‍, ലോയ്, ഇഷാന്‍ എന്നിവരാണ്.

Top