‘ഞാൻ മികച്ച ഒരു ഭര്‍ത്താവല്ല’, കാരണവും വ്യക്തമാക്കി വിക്കി കൗശല്‍

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് വിക്കി കൗശലും കത്രീന കൈഫും. താൻ ഒരുതരത്തിലും മികച്ചവൻ അല്ലെന്നാണ് താരം പറയുന്നത്. വിവാഹ ജീവിതം മനോഹരമാണ് എന്നും വിക്കി കൗശല്‍ പറയുന്നു. എന്നാല്‍ മികച്ച ഒരു ഭര്‍ത്താവാണ് എന്ന് കരുതില്ലെന്നും വിക്കി കൗശല്‍ വ്യക്തമാക്കി.

എല്ലാം തികഞ്ഞത് എന്നത് ഒരു മരീചിക പോലെയാണ്. ഒരുതരത്തിലും ഞാൻ സമ്പൂര്‍ണനല്ല. ഒരു ഭര്‍ത്താവ്, മകൻ, നടൻ സുഹൃത്ത് എന്നിങ്ങനെ ഒരു തരത്തിലും താൻ പൂര്‍ണനല്ല. നമ്മള്‍ മികച്ചതാണ് എന്ന് കരുതും എങ്കിലും ഒരിക്കലും അവിടെ എത്താനാകില്ല. ഞാൻ മികച്ച ഒരു ഭര്‍ത്താവാണെന്ന് ഒരിക്കലും കരുതുന്നില്ല. എന്നെക്കൊണ്ടാകും വിധം മികച്ച ഭര്‍ത്താവാകാനാണ് താൻ ശ്രമിക്കുന്നതെന്നും വിക്കി കൗശല്‍ പറഞ്ഞു. ഇന്നലത്തേക്കാളും നാളെ ഞാൻ മികച്ചവനായിരിക്കും എന്നും വിക്കി കൗശല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നടി കത്രീന കൈഫിന് ഒപ്പമുള്ള വിവാഹ ജീവിതം എങ്ങനെയാണെന്നും വിക്കി കൗശല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഒരു പങ്കാളിയുണ്ടാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ കഴിയുമെന്നാണ് വിക്കി കൗശല്‍ പറഞ്ഞത്. ഞാൻ അവിവാഹിതനായ കാലത്തേക്കാള്‍ കാര്യങ്ങള്‍ വിവാഹിതനായപ്പോള്‍ പഠിച്ചുവെന്ന് കരുതുന്നു. മറ്റൊരാളുടെ വീക്ഷണം എങ്ങനെ മനസിലാക്കുന്നു എന്നത് മനോഹരമാണ്. അത് വ്യക്തിയെന്ന് നിലയില്‍ നിങ്ങളെ യഥാര്‍ഥത്തില്‍ വളരാൻ സഹായിക്കുന്നുവെന്നും വിക്കി കൗശല്‍ പറയുന്നു.

ലക്ഷ്‍മണ്‍ ഉതേകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്കി കൗശല്‍ നായകനായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. സാറാ അലി ഖാൻ ആണ് ചിത്രത്തില്‍ നായിക. വിക്കി കൗശല്‍ ചിത്രത്തിന് പേരിട്ടിട്ടില്ല. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്.

Top