എവിടെ നിന്നാണ് വരുന്നതെന്ന് വിക്കി കൗശല്‍; അതേ നാണയത്തില്‍ മറുപടി നല്‍കി കുട്ടി

റി:ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലൂടെ ജനപ്രീതി നേടിയ താരമാണ് വിക്കി കൗശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ താരത്തിനെ അഭിനന്ദിക്കാനെത്തിയ കുട്ടി ആരാധകനെയും എടുത്ത് നില്‍ക്കുന്ന വിക്കിയുടെ ചിത്രമാണ് വൈറലാകുന്നത്.

കുട്ടിയെ എടുത്തു നില്‍ക്കുന്ന ഫോട്ടോ വിക്കി കൌശല്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. എവിടെ നിന്നാണ് എന്ന് കുട്ടിയോട് വിക്കി കൌശല്‍ ചോദിച്ചു. എന്റെ വീട്ടില്‍ നിന്ന് എന്നായിരുന്നു കുട്ടിയുടെ മറുപടി. എന്തായാലും കുട്ടിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്. അതേസമയം വിക്കി കൗശല്‍ നായകനായി ഉടന്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്.

Top