‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു

ന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയി വിക്കി കൗശല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘സാം ബഹദുര്‍’. മേഘ്‍ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 01.12.2023ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്‍ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്.

‘ഗോവിന്ദ നാം മേരാ’ എന്ന ചിത്രമാണ് ഇനി വിക്കി കൗശലിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ശശാങ്ക് ഖെയ്‍താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്കി കൗശല്‍ ചിത്രം ഡിസംബര്‍ 16ന് സ്‍ട്രീമിംഗ് തുടങ്ങും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.

Top