പ്രണയം വെളിപ്പെടുത്താനൊരുങ്ങി വിക്കിയും കത്രീന കൈഫും

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച വാര്‍ത്ത പുറത്തു വന്നത്.

2015ല്‍ മസാന്‍ എന്ന സിനിമയിലൂടെയാണ് വിക്കി അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് റാസി, സഞ്ജു, ഉറി എന്നീ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിരയിലെത്തുകയും ചെയ്തു.

Top