വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകുന്നു !

ബോളിവുഡ് താരം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ വിവാഹം നടക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇരുവരും ആ വാര്‍ത്തയെ നിഷേധിച്ചു.

അതേസമയം കത്രീനയും വിക്കിയും പ്രണയത്തിലാണെന്ന് ഇവരുടെ സുഹൃത്തുക്കള്‍ ശരിവെയ്ക്കുന്നുണ്ട്. ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം ആണ് വിക്കിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈക്കിള്‍ ഒഡ്വയറെ ലണ്ടനില്‍ വച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വിപ്ലവകാരിയാണ് സര്‍ദാര്‍ ഉദ്ധം സിങ്ങ്.

ഇദ്ദേഹത്തിന്റെ ജീവിതകഥയാണ് സര്‍ദാര്‍ ഉദ്ധത്തില്‍ പറയുന്നത്. അതേ സമയം സാം ബഹാദൂര്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, മിസ്റ്റര്‍ ലേലേ എന്നിലയാണ് ഇനി റിലീസാകാനുള്ള വിക്കിയുടെ ചിത്രങ്ങള്‍. സൂര്യവന്‍ശി, ടൈഗര്‍ 3, ഫോണ്‍ഭൂത് എന്നിവയാണ് കത്രീന കൈഫിന്റെ അണിയറയിലുള്ള ചിത്രങ്ങള്‍.

 

 

Top