ജോസഫിന്‍റെ തമിഴ് റീമേക്ക് വിചിത്തിരൻ; ടീസര്‍ പുറത്ത്

ലയാളത്തിൽ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച കഥ മൂല്യമുള്ള ചിത്രം ‘ജോസഫി’ന്‍റെ തമിഴ് റീമേക്ക് ‘വിചിത്തിരന്റെ’ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിൽ ജോജു ജോര്‍ജ്ജ് അവിസ്മരണീയമാക്കിയ കഥാപാത്രത്തിന് തമിഴിൽ ജീവൻ കൊടുകുന്നത് ആർ.കെ. സുരേഷാണ്. എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. തമിഴ്‌ സംവിധായകൻ ബാലയാണ് സിനിമയുടെ നിർമാണം.

ഷംന കാസിം, മധു ശാലിനി എന്നിവരാണ് തമിഴിൽ നായികമാരായി എത്തുന്നത്. അന്തരിച്ച മലയാള താരം അനിൽ മുരളിയുടെ അവസാനചിത്രം കൂടിയാണിത്. ഇളവരസ്, മാരിമുത്തു, ജോര്‍ജ്ജ്, ഭഗവതി പെരുമാള്‍, ജെപി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വെട്രി മഹേന്ദ്രൻ ഛായാഗ്രഹണം, സതീഷ് സൂര്യ എഡിറ്റിങ്, മായാപാണ്ടി കലാസംവിധാനം, എം സെന്തിൽകുമാര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പി ആർ നിഖിൽ മുരുകൻ എന്നിവർ നിര്‍വ്വഹിക്കുന്നു.

Top