ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്ന് അവസാനിക്കും

ഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്ന് അവസാനിക്കും. രാജ്യത്തിന്റെ പതിനാലാമാത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ നാളെ ചുമതലയേല്‍ക്കും.

2017 ആഗസ്റ്റ് 11നാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ 13ാം ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്.പലപ്പോഴും പ്രതിപക്ഷ പ്രതിഷേധത്തെ വകവയ്ക്കാതെ വിവാദ ബില്ലുകളില്‍ സര്‍ക്കാരിനൊപ്പം വെങ്കയ്യ നായിഡു നില്‍കൊണ്ടിരുന്നു. രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ നിയമനിര്‍മാണ സഭയെ അദ്ദേഹം സമ്ബുഷ്ടമാക്കിയിരുന്നു. രാജ്യസഭയുടെ 13 സെഷനുകളിലായി 261 സിറ്റിംഗുകള്‍ നടത്തി. 177 ബില്ലുകളാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ കടന്നുപോയത്. അവയില്‍ പാസാക്കിയതും മടക്കിയവയും ഉള്‍പ്പെടും.

Top