ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം ; കോഴിക്കോട് ഇന്ന് രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം

venkayya

കോഴിക്കോട് : ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇന്ന് ഗതാഗത നിയന്ത്രണം. ഉപരാഷ്ട്രപതി 24 ന് രാവിലെ ഒമ്പതുമണിക്ക് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തും. തുടര്‍ന്ന് വാഹന മാര്‍ഗം കോട്ടക്കലിലേക്ക് പോകും.

എയര്‍പോര്‍ട്ട്-കൊട്ടപ്പുറം-പള്ളിക്കല്‍ ബസാര്‍-കാക്കഞ്ചേരി-കോട്ടക്കല്‍ വഴിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ സമയങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പതിനും ഉച്ചക്ക് 12 നും ഇടയില്‍ ഈ വഴിയുള്ളയാത്ര പരമാവധി ഒഴിവാക്കണം.

ഈ സമയങ്ങളില്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ ഒരുമണിക്കൂര്‍ മുമ്പ് എത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് – പാലക്കാട്, കോഴിക്കോട് – വളാഞ്ചേരി റൂട്ടുകളില്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയുള്ള സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു,

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്‌നം പി.എസ്. വാരിയരുടെ നൂറ്റിഅന്‍പതാം ജന്‍മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. ദേശീയതലത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

Top