കണ്ണൂരിലെത്തി അധ്യാപിക രത്‌ന നായരെ സന്ദർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

കണ്ണൂർ: സൈനിക് സ്‌കൂളിൽ 12ാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപികയായ രത്‌ന നായരെ കാണാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എത്തി. പന്ന്യന്നൂരിലെ വീട്ടിലെത്തിയാണ് സന്ദർശനം നടത്തിയത്.

അധ്യാപികയും കുടുംബവും ഉപരാഷ്ട്രപതിക്ക് കരിക്ക് നല്‍കിയാണ് സ്വീകരിച്ചത്. അച്ചടക്കവും അനുസരണയും ഉള്ള കുട്ടിയായിരുന്നു ധൻകർ എന്ന് അധ്യാപിക രത്‌ന നായര്‍ ഓര്‍ത്തെടുത്തു. സ്പീക്കർ എ.എൻ.ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.

Top