‘കേരള സര്‍വകലാശാല കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുത്’; ഉത്തരവിറക്കി കേരള വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുത് എന്ന് വൈസ് ചാന്‍സിലര്‍. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാന്‍ പാടില്ല. വെസ് ചാന്‍സലര്‍ ഔദ്യോഗികമായി ഉത്തരവിറക്കി. രജിസ്ട്രാര്‍ മുഖേനയാണ് ഉത്തരവ് പുറത്തിറക്കിയത്.

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു. റജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറോടും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനോടും വിശദീകരണം തേടി. തുടര്‍ന്നാണ് കലോല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളില്‍നിന്നും ‘ഇന്‍തിഫാദ’ എന്ന പേര് ഒഴിവാക്കണമെന്ന് വിസി ഉത്തരവിറക്കിയിരിക്കുന്നത്.

ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് വിസി പേര് വിലക്കി ഉത്തരവിറക്കിയത്.ഹമാസ് ഇസ്രായേല്‍ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നല്‍കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിയില്‍ ഗവര്‍ണര്‍, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ നടപടി.

Top