തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് വിബിത ബാബു

ത്തനംതട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സൈബർ ഇടങ്ങളിൽ നിന്നും അക്രമണം നേരിടേണ്ടി വരുന്നുണ്ടെന്ന് മല്ലപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിബിത ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത സ്ഥാനാർത്ഥിയായ ശേഷം നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞത്.തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സാമൂഹികമാധ്യമങ്ങളിലെ ആക്രമണവും വ്യക്തിഹത്യയും പരിധിവിട്ടെന്നാണ് വിബിതയുടെ പരാതി. വ്യാജവാർത്തകൾ തൊഴിലിന് വരെ വെല്ലുവിളിയാകുന്നെന്ന് അഭിഭാഷകയായ വിബിത പറയുന്നു.

എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിൽ അശംസ അറിയിച്ചിട്ട പോസ്റ്റുകളിലും കമന്റുകളിലും വരെ തന്നെ അധിക്ഷേപിച്ചുള്ള കമന്റുകൾ തുടരുകയാണെന്ന് വിബിത ആരോപിക്കുന്നു.സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ വിബിത മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചിത്രങ്ങളോട് കൂടിയ ട്രോളുകളും വൈറലായിരുന്നു. വ്യാജ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെ വിബിത പരാതിയുമായി രംഗത്തെത്തി.

Top