വിപണി പിടിക്കാൻ വിലകുറഞ്ഞ പ്ലാനുകളുമായി വിഐ

വിപണി പിടിക്കാന്‍ 100 രൂപയ്ക്കുതാഴെയുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് വോഡാഫോണ്‍ ഐഡിയ. നിലവിൽ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് പുതിയ പ്ലാൻ ലഭിക്കുകയുള്ളൂവെങ്കിലും താമസിയാതെ മറ്റ് സർക്കിളുകളിലേയ്ക്കും വ്യാപിപ്പിക്കും.

59 രൂപയുടെ പ്ലാൻ: 28 ദിസവം കാലാവധിയുള്ള പ്ലാനിൽ ലോക്കർ, നാഷണൽ, റോമിങ് കോളുകൾക്ക് 30 മിനുട്ട് സൗജന്യം ലഭിക്കും. 79 രൂപയുടെ പ്ലാൻ: 400 എംബി ഡാറ്റയോടൊപ്പം 64 രൂപയുടെ ടോക് ടൈം ലഭിക്കും. 28 ദിവസമാണ് കാലാവധി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാർജ് ചെയ്താൽ 200 എംബി അധികമായി ലഭിക്കും.

Top