വൈഫൈ കോളിംഗ് സേവനത്തിനു തുടക്കമിടാനൊരുങ്ങി വീ

വൈഫൈ കോളിംഗ് സേവനത്തിനു തുടക്കമിടാൻ രാജ്യത്തെ ടെലികോം കമ്പനിയായ വീ (വൊഡാഫോൺ ഐഡിയ) ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വീ വൈഫൈ കോളിംഗിന്റെ ടെസ്റ്റിംഗ് ഘട്ടത്തിലായിരുന്നെന്നും തുടക്കത്തിൽ മഹാരാഷ്ട്രയും ഗോവയും ചേർന്ന സർക്കിളിലും കൊൽക്കത്ത സർക്കിളിലുമാണ് മാത്രമാണ് ഈ സേവനം ലഭ്യമാകുകയുള്ളുവെന്നുമാണ് റിപ്പോർട്ട്. വൈഫൈ കോളിങിനൊപ്പം ചില സർക്കിളുകൾക്ക് 59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനും വിഐ അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയിൽ 59 രൂപയുടെ വീ പ്ലാൻ 30 മിനിറ്റ് വോയ്‌സ് കോളിംഗും 65 രൂപയുടെ പ്ലാൻ 52 മിനിറ്റ് ടോക്ക് ടൈമും 100 എംബി ഡാറ്റയുമാണ് വാഗ്ദാനം ചെയ്യുന്നത്.

 

ടെലികോം ടോക്കിന്റെ റിപ്പോർട്ട് പ്രകാരം, ട്വിറ്ററിലെ ഉപയോക്തൃ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഈ മാസം 14 മുതൽ വീയുടെ വൈ-ഫൈ കോളിംഗ് ആരംഭിച്ചതായി സ്ഥിരീകരിച്ചത്. നെറ്റ്‌വർക്ക് സിഗ്നലുകൾ അത്ര ശക്തമല്ലാത്ത ഇടങ്ങളിൽ ഉപയോക്താക്കൾക്ക് വൈഫൈ കോളിംഗിലേക്ക് മാറാൻ പുതിയ സേവനം അനുവദിക്കും. വൈഫൈ വഴി വോയ്‌സ് കോളിംഗിനായി ഉപയോക്താവിന്റെ ഹാൻഡ്‌സെറ്റിൽ ഒരു സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ആവശ്യമായി വന്നേക്കും. എതിരാളികളിൽ പ്രധാനികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവരുടെ വൈഫൈ കോളിംഗ് സേവനം കഴിഞ്ഞ വർഷം തന്നെ വിവിധ സർക്കിളുകളിൽ ആരംഭിച്ചിരുന്നു.

Top