ഡബിൾ ഡേറ്റാ ഓഫറും വോഡഫോൺ ഐഡിയ നിർത്തുന്നു

പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ദിവസേന 4 ജിബി ഡേറ്റ നൽകുന്ന ഡബിൾ ഡേറ്റാ ഓഫറും വോഡഫോൺ ഐഡിയ നിർത്തുന്നുവെന്ന് റിപ്പോർട്ട്. ചില 2 ജിബി പ്രതിദിന ഡേറ്റാ പ്ലാനുകൾക്കൊപ്പം ലഭിച്ചിരുന്ന ഏറ്റവും ആകർഷകമായ ആനുകൂല്യങ്ങളിലൊന്ന് ആണ് നിർത്തലാക്കിയത്. അതായത് 2ജിബി ഡേറ്റയുടെ സ്ഥാനത്ത് 2ജിബി അധികം ഡേറ്റ നൽകിയിരുന്നത് ഇനി ലഭിക്കില്ല. എന്നാൽ, പുതിയ നിരക്കുകളുടെ മാറ്റത്തിനൊപ്പമാണ് ഡബിൾ ഡേറ്റാ ഓഫറും നീക്കം ചെയ്തിരിക്കുന്നത്.

മിതമായ നിരക്കിൽ 2 ജിബി പ്രതിദിന ഡേറ്റാ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്ത ഉപഭോക്താക്കൾ 4ജിബി വരെ പ്രതിദിന ഡേറ്റ ഉപയോഗിക്കാൻ അവസരം നൽകിയിരുന്നു. ഇത് വർക്ക് ഫ്രം ഹോം, സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്‌ക്കായി ഡേറ്റ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായിരുന്നു. വിയുടെ താരിഫ് പ്ലാനുകളിൽ മാറ്റം വരുത്തിയ ദിവസം തന്നെയാണ് ഡബിൾ ഡേറ്റാ ഓഫറും പിൻവലിച്ചത്. നിലവിലെ നിരക്കുകൾ 25 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

2 ജിബി പ്രതിദിന ഡേറ്റ നൽകിയിരുന്ന 299, 449, 699. പ്ലാനുകൾക്ക് ഇപ്പോൾ 359 രൂപ, 539 രൂപ, 839 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഈ പ്ലാനുകൾക്ക് യഥാക്രമം 28, 56, 84 ദിവസം കാലാവധിയുണ്ട്. പ്രീപെയ്ഡ് പ്ലാനുകൾ അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും നൽകുന്നു. വാരാന്ത്യ ഡേറ്റ റോൾഓവർ ആനുകൂല്യങ്ങൾ, വി സിനിമകൾ, ടിവി, ഡേറ്റ ഡിലൈറ്റുകൾ എന്നിവയും ഈ പ്ലാനുകളിൽ നൽകുന്നു.

1.5ജിബി പ്രതിദിന ഡേറ്റ നൽകുന്ന വി-യുടെ അപ്‌ഗ്രേഡ് ചെയ്ത പ്രീപെയ്ഡ് പ്ലാനുകൾ നേരത്തെ നല്‍കിയിരുന്നതിനേക്കാൾ കൂടുതൽ കാലാവധിയും നൽകുന്നുണ്ട്. യഥാക്രമം 28-56-84 ദിവസത്തെ കാലാവധിയുള്ള 249 രൂപ, 349 രൂപ, 599 രൂപ പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും ഉൾപ്പെടെ 1.5 ജിബി പ്രതിദിന ഡേറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ നേരത്തെ 21, 42, 70 ദിവസം എന്നിങ്ങനെയായിരുന്നു കാലാവധി. 1449 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 180 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡേറ്റ നൽകുന്നു.

Top