അഗ്നിവീറുകള്‍ ആകുവാന്‍ സഹായം നല്‍കാന്‍ ‘വി’

ഡൽഹി:  വ്യോമസേനയുടെ പരീക്ഷയ്ക്ക് പഠിക്കുന്നവർക്ക് ഇനി പഠനം എളുപ്പമാകും. ഐഡിയയുടെ വി ആപ്പിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വ്യോമസേനയിലെ അഗ്‌നിവീർ എക്‌സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യങ്ങളാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. 2023 ലെ അഗ്‌നിവീർ പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വ്യോമസേനയുടെ പ്രഖ്യാപനം നേരത്തെ വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് വിഐയുടെ നീക്കം. ഈ മാസം 23 വരെ ഉദ്യോഗാർത്ഥികൾക്ക് അഗ്‌നിവീർ വായു സ്‌കീമിനായി അപേക്ഷിക്കാം. വിഐയ്ക്ക് ഒപ്പം സർക്കാർ ജോലികൾക്കായുള്ള പരീക്ഷാ പരിശീലകരും കൈ കോർക്കുന്നുണ്ട്. പരീക്ഷാ പരീശിലന സംവിധാനമായ ‘പരീക്ഷ’യുമായി സഹകരിച്ചാണ് വിഐ ഈ സൗകര്യം ഒരുക്കുന്നത്. ലൈവ് ക്ലാസുകൾ, മോക് ടെസ്റ്റുകൾ, പരിശീലന സാമഗ്രികൾ എന്നിവ ഈ ആപ്പിലൂടെയാണ് ലഭ്യമാക്കുക.

ഡിഫൻസ് അക്കാദമി കേഡറ്റുകളായിട്ടുള്ളവരുടെയും അധ്യാപകരുടെ പരിശീലനവും ലഭ്യമാകും. പരീക്ഷയുടെ സഹകരണത്തോടെയാണ് ഇവയൊക്കെ ലഭ്യമാക്കിയിട്ടുള്ളത്. ഇവയ്ക്കൊപ്പം സഞ്ജീവ് താക്കൂർ ഉള‍്‍പ്പെടെയുള്ള അധ്യാപകരുടെ ലൈവ് ക്ലാസുകളും വിഐ ലഭ്യമാക്കുന്നുണ്ട്. വിഐ ആപ്പിലെ വിജോബ്സ് ആന്റ് എജ്യൂക്കേഷനിലൂടെയാണ് പരീക്ഷയ്ക്ക് ആവശ്യമായ പരീശീലന ഉപകരണങ്ങൾ ലഭ്യമാക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ബാങ്കിംഗ്, ടീച്ചിങ്, ഡിഫൻസ്, റെയിൽവേ എന്നിങ്ങനെ 150 ഓളം പരീക്ഷകൾക്കുള്ള പലതരം മോക് ടെസ്റ്റുകളും നടത്തുന്നുണ്ട്.

249 രൂപയാണ് വി ജോബ്‌സ് ആന്റ് എജ്യൂക്കേഷനിലെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷൻ ഫീസായി നൽകേണ്ടി വരിക. വിഐയുടെ ഉപയോക്താക്കൾ ഈ സേവനം എപ്പോഴും ലഭ്യമാകും. വി ആപ്പിലെ വി ജോബ്‌സ് ആന്റ് എജ്യൂക്കേഷൻ പ്ലാറ്റ്‌ഫോമിലൂടെയുള്ള ടെസ്റ്റ് മെറ്റീരിയലുകൾ എവിടെ ഇരുന്നു വേണമെങ്കിലും ഉപയോഗിക്കാം.

പരീക്ഷയെ കൂടാതെ എൻഗുരു, അപ്ന എന്നീ പ്ലാറ്റ്ഫോമുകളുമായും വിഐ കൈകോർത്തിട്ടുണ്ട്. സർക്കാർ എംപ്ലോയ്‌മെന്റ് പരീക്ഷാ തയ്യാറെടുപ്പിനായുള്ള പ്ലാറ്റ്‌ഫോമാണ് പരീക്ഷ. ഇംഗ്ലീഷ് പഠന പ്ലാറ്റ്‌ഫോമാണ് ‘എൻഗുരു’. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രേ കോളർ ജോബ് സെർച്ച് പ്ലാറ്റ്‌ഫോമാണ് ‘അപ്ന’ .

Top