വിഐ 79 രൂപ പ്ലാനിൽ ഇരട്ടി ആനുകൂല്യം

വിഐ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദശലക്ഷം ഉപയോക്താക്കളെയാണ് ഈ ഓഫറിലൂടെ വിഐ സഹായിക്കുന്നത്. ഒറ്റത്തവണ ഓഫറായി 49 റീചാർജ് പായ്ക്ക് സൌജന്യമായി നൽകുന്ന ഓഫറാണ് കമ്പനി അവതരിപ്പിച്ചത്.

49 രൂപ റീചാർജ് പായ്ക്ക് സൌജന്യമായി നൽകുന്നതിനൊപ്പം വിഐ ഒരു കോംമ്പോ വൌച്ചറും പുറത്തിറക്കിയിട്ടുണ്ട്. 79 രൂപ പ്ലാനിലൂടെ ഇരട്ടി ആനുകൂല്യം നൽകുന്ന ഓഫറാണ് ഇത്. കുറഞ്ഞ വരുമാനമുള്ള വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപയോക്താക്കൾക്ക് 294 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് വിഐ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ്-19 പാൻഡെമിക്, ലോക്ക്ഡൌണുകൾ എന്നിവ ആളുകളെ സാമ്പത്തികമായി തളർത്തിയ അവസ്ഥയിൽ അവർക്ക് പ്രീയപ്പെട്ടവരുമായി ഫോണിലൂടെ ബന്ധപ്പെടാൻ തടസം ഉണ്ടാവാതിരിക്കാനാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

Top