വിദ്യാർത്ഥികൾക്ക് പരപട്ടയിൽ പുതിയ ടവർ സ്ഥാപിച്ച് നൽകി വിഐ

ന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനിയാണ് വോഡാഫോൺ ഐഡിയ. കോഴിക്കോട് പരപട്ട ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് ടവർ നിർമിച്ചു നൽകി മുന്നേറ്റം നടത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഗ്രാമത്തിലെ 150 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കാൻ ഒരു ടവർ തന്നെ സമ്മാനിച്ചത് മാതൃകാപരമാണ്.

ഗ്രാമത്തിലെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടവർ സ്ഥാപിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഓൺലൈനായി ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണു ടവർ സ്ഥാപിച്ചത്.

ഓൺലൈൻ ക്ലാസുകൾക്കിടയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം കണക്ടിവിറ്റിയാണ്. കൃത്യമായ കണക്ടിവിറ്റി ഇല്ലാത്തതിനാൽ പലപ്പോഴും ക്ലാസുകൾ പൂർണമായി കേൾക്കാൾ കുട്ടികൾക്ക് സാധിക്കുന്നില്ല. ഇത്തരമൊരു അവസ്ഥ തന്നെയായിരുന്നു കോവിക്കോട് പരപട്ടയിലെ വിദ്യാർത്ഥികളും അനുഭവിച്ചിരുന്നത്. ഇതിനൊരു പരിഹാരമായാണ് വിഐ പുതിയ ടവർ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ 150 വിദ്യാർത്ഥികൾക്കാണ് ഈ ടവർ കാരണമുള്ള ഗുണം ലഭിക്കുന്നത്.

Top