വര്‍ക്ക് ഫ്രം ഹോം പ്ലാനുകള്‍ അവതരിപ്പിച്ച് വിഐ, ജിയോ, ബിഎസ്എന്‍എല്‍

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടെലികോം കമ്പനികള്‍ പുതിയ വര്‍ക്ക് ഫ്രം ഹോം പ്ലാനുകള്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍, ജിയോ, വിഐ എന്നിവയുടെ മികച്ച ചില വര്‍ക്ക് ഫ്രം ഹോം പ്ലാനുകളെല്ലാം ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡാറ്റ നല്‍കുന്നവയാണ്.

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച 251 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്ലാന്‍ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 70 ജിബി ഡാറ്റ നല്‍കുന്ന ഈ പ്ലാന്‍ ഡാറ്റയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്നു. പ്ലാനിലൂടെ കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല.

വര്‍ക്ക് ഫ്രം ഹോം പ്ലാനുകളുടെ വിഭാഗത്തില്‍ 251 രൂപ പ്ലാനിനൊപ്പം തന്നെ പുറത്തിറക്കിയ പ്ലാനാണ് 151 രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്രീപെയ്ഡ് പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 40 ജിബി ഡാറ്റയാണ് പ്ലാന്‍ നല്‍കുന്നത്. ഈ പ്ലാനുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ റീചാര്‍ജ് പോര്‍ട്ടല്‍, മൈ ബിഎസ്എന്‍എല്‍ ആപ്പ്, റീട്ടെയിലര്‍, മറ്റ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ എന്നിവ വഴി ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ബിഎസ്എന്‍എല്ലിന്റെ വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മികച്ച പ്ലാനാണ് 599 രൂപയുടേത്. ഈ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദില്ലിയിലെയും മുംബൈയിലെയും എംടിഎന്‍എല്‍ റോമിംഗ് ഏരിയ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെയാണ് ഈ കോളിങ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ദിവസവും 5 ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാന്‍ ദിവസവും 100 എസ്എംഎസുകളും നല്‍കുന്നു.

വിഐയുടെ 251 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്ലാന്‍ ഡാറ്റ അധിഷ്ഠിത പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 50 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

വിഐയുടെ മറ്റൊരു വര്‍ക്ക് ഫ്രം ഹോം പ്ലാന്‍ 351 രൂപ വിലയുള്ള പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാന്‍ 100 ജിബി ഡാറ്റയാണ് നല്‍കുന്നത്. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനും ഈ പ്ലാന്‍ നല്‍കുന്നു.

ജിയോയുടെ വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകള്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്നവയാണ്. ഈ വിഭാഗത്തിലെ ആദ്യ പ്ലാന്‍ 151 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 30 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ മറ്റൊരു പ്ലാന്‍ 201 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. അണ്‍ലിമിറ്റഡ് ആയി 40 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ജിയോയുടെ 251 രൂപ വിലയുള്ള മറ്റൊരു പ്ലാനും വിപണിയില്‍ ലഭ്യമാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 50 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ നല്‍കുന്നത്.

Top