വിഐ 75 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

വോഡഫോണ്‍ ഐഡിയ കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കള്‍ക്കായി 75 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. അണ്‍ലോക്ക് 2.0 എന്ന പേരിലാണ് വിഐ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ 75 രൂപ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 50 മിനിറ്റ് കോളിങ് ആണ് നല്‍കുന്നത്. 50 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 15 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് വിഐ നല്‍കുന്നത്. നിലവിലുള്ള കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഈ പ്ലാന്‍ നിങ്ങള്‍ക്കും ലഭ്യമാണോ എന്നറിയാന്‍ എളുപ്പമാണ്. ഇതിനായി യുഎസ്എസ്ഡി കോഡ് 44475, ടോള്‍ ഫ്രീ ഐവിആര്‍ 121153 എന്നിവ ഡയല്‍ ചെയ്താല്‍ മതിയാകും.

മേല്‍പ്പറഞ്ഞ നമ്പരുകള്‍ ഡയല്‍ ചെയ്താല്‍ നിങ്ങള്‍ക്ക് 75 രൂപ പ്രീപെയ്ഡ് പ്ലാന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടോ എന്ന് വ്യക്തമാകും. ഇതിനുശേഷം കമ്പനി നിങ്ങള്‍ക്ക് ഒരു മെസേജ് അയക്കും. ഇതിലൂടെ പുതുതായി ലോഞ്ച് ചെയ്ത 75 രൂപ പാക്കിന്റെ എല്ലാ ആനുകൂല്യങ്ങളും അണ്‍ലോക്ക് ചെയ്യും. ഓഫര്‍ ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ എന്നറിയാന്‍ ഉപയോക്താക്കള്‍ക്ക് റീട്ടെയില്‍ സ്റ്റോറുകളും സന്ദര്‍ശിക്കാവുന്നതാണ്. റീട്ടെയിലര്‍മാര്‍ക്ക് ഓഫര്‍ ആക്ടിവേഷന്‍ പരിശോധിക്കാന്‍ കഴിയും.

 

Top