അപ്‌ലോഡിങ് വേഗതയിൽ വിഐ ഒന്നാമത് ; ജിയോയും എയർടെലും പിന്നിൽ

റ്റവും കൂടുതൽ അപ്ലോഡ് വേഗത നൽകി ടെലിക്കോ ഓപ്പറേറ്റർ വോഡാഫോൺ ഐഡിയ (വിഐ) ഒന്നാമതെത്തി. ട്രായ് പുറത്ത് വിട്ട പുതിയ കണക്കുകൾ പ്രകാരമാണ് വിഐ ഒന്നാമത് എത്തിയിരിക്കുന്നത്. ജിയോ, എയർടെൽ എന്നീ ഏറ്റവും വിപണി വിഹിതമുള്ള ടെലിക്കോം കമ്പനികളെ പിന്നിലാക്കിയാണ്‌ വിഐ ഒന്നാം സ്ഥാനം നേടിയത്.

എന്നാൽ ഡൗൺലോഡ് വേഗതയിൽ ജിയോ തന്നെയാണ് മുന്നിൽ. ഏറ്റവും കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് നൽകിയത് ജിയോയാണ്. 20.7 എംബിപിഎസ് ആണ് ജിയോ നൽകിയ വേഗത.

മെയ് മാസത്തിലെ കണക്കുകളാണ് ട്രായി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 6.7 എം‌ബി‌പി‌എസ് അപ്ലോഡ് വേഗതയുമായിട്ടാണ് വോഡഫോൺ ഐഡിയ അപ്ലോഡ് സ്പീഡ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്.

റിലയൻസ് ജിയോയുടെ 4ജി നെറ്റ്‌വർക്ക് വേഗത നേരിയ തോതിൽ ഉയർന്നു. 6.3 എംബിപിഎസ് ഡൌൺലോഡ് സ്പീഡ് ഉള്ള വിഐയെക്കാൾ മൂന്നിരട്ടി അധികം ഡൌൺലോഡ് വേഗതയാണ് ജിയോ നൽകിയത്. ജിയോ ഡൌൺലോഡ് വേഗതയുടെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ഏറെ മുന്നിലാണ്.

Top