വിഐ ഇസിം സേവനം ഇനി മുതൽ കേരളത്തിലും

വോഡഫോൺ ഐഡിയ (Vi) കഴിഞ്ഞ വർഷമാണ് ഇസിം സേവനം ആരംഭിച്ചത്. കമ്പനി തുടക്കത്തിൽ ആപ്പിൾ ഐഫോൺ ഡിവൈസുകളിൽ മാത്രമേ ഇസിം സപ്പോർട്ട് നൽകിയിരുന്നുള്ളു. ദില്ലി, ഗുജറാത്ത്, മുംബൈ എന്നീ മൂന്ന് സർക്കിളുകളിൽ മാത്രമാണ് ഇസിം സേവനങ്ങൾ തുടക്കത്തിൽ വിഐ നൽകിയത്. പിന്നീട് പല സർക്കിളുകളിലേക്കും ഇത് വ്യാപിപ്പിച്ചു. ഇപ്പോഴിതാ കേരളത്തിലും ഇസിം സേവനം ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.

വോഡഫോൺ ഐഡിയ ഇപ്പോൾ ഇന്ത്യയിലെ കേരളം അടക്കമുള്ള 10 പ്രദേശങ്ങളിൽ ഇസിം സേവനങ്ങൾ നൽകുന്നു. ഒരു വർഷത്തിനുള്ളിലാണ് കമ്പനി 3 സർക്കിളുകളിൽ നിന്ന് 10 സർക്കിളുകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിച്ചത്. പുതുതായി ഈ പട്ടികയിൽ ചേർന്ന സർക്കിളുകൾ കേരളവും യുപി ഈസ്റ്റുമാണ്. വിഐയുടെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ അതിന്റെ ഇസിം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളു..

Top