റീചാര്‍ജിന് ഇനി പോക്കറ്റ് കീറും ! എയര്‍ടെല്‍, വി നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു

airtel new offer

മൊബൈല്‍ സേവനങ്ങളുടെ നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ടെലികോം കമ്പനികള്‍. എയര്‍ടെല്‍, വി കമ്പനികളാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ വര്‍ധിക്കും.

വോഡഫോണ്‍ ഐഡിയയുടെ നിരക്ക് വര്‍ധന മറ്റന്നാള്‍ മുതലും എയര്‍ടെലിന്റെ നിരക്ക് വര്‍ധന ഈ മാസം 26 മുതലും പ്രാബല്യത്തില്‍ വരും.

വോയ്സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്ക്കെല്ലാം നിരക്ക് വര്‍ധന ബാധകമാകും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 79 രൂപയുടെ വോയ്സ് പ്ലാനിന് 99 രൂപയും 149 രൂപയുടെ അണ്‌ലിമിറ്റഡ് താരിഫ് പ്ലാനിന് 199 രൂപയും നല്‍കേണ്ടി വരും.

വോഡഫോണ്‍ ഐഡിയ കമ്പനിയുടെ 79 രൂപ പ്ലാന്‍ ലഭിക്കാന്‍ 99 രൂപയും 149 രൂപയുടെ ഇന്റര്‍നെറ്റ് സേവനത്തിന് 179 രൂപയും നല്‍കണം.

Top