വെയിലുമായി ഷെയ്ന്‍ നിഗം എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വെയില്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണിപ്പോള്‍ പുറത്തുവിട്ടത്. ശരത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെയില്‍’.

ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുന്ന ഷെയ്ന്‍ നിഗവും പിന്‍സീറ്റില്‍ ഒരു സ്ത്രീയെയുമാണ് പോസ്റ്ററില്‍ കാണുന്നത്.

SURPRISE REVEALED 🔥 Here is the First Look Poster of #Veyil Stay Tuned for more updates

Posted by Goodwill Entertainments on Sunday, March 8, 2020

ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രദീപ് കുമാര്‍ ആണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറാണ് നിര്‍വഹിക്കുന്നത്. ചിത്രം മെയ് മാസത്തില്‍ തിയേറ്ററില്‍ എത്തുന്നതായിരിക്കും.

Top