കമല്‍ഹാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ വെട്രിമാരന്‍

മിഴകത്ത് ആരാധകരും നിരൂപകരും ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രങ്ങള്‍. ചെയ്ത ഓരോ ചിത്രങ്ങളും കലാമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതായിരുന്നു. എന്നാല്‍ സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്യുന്നു. ഇപോഴിതാ കമല്‍ഹാസനെ നായകനാക്കി വെട്രിമാരന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ ആരാധകര്‍ ആവേശത്തിലാകുന്നതും അതുകൊണ്ടുതന്നെ.

കമല്‍ഹാസനും വെട്രിമാരനും ഒന്നിക്കുന്നതായി ചില സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കിയാകും ചിത്രം. കഥ കമലിന് ഇഷ്ടമായെന്നാണ് വാര്‍ത്ത. സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപുരം ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക. ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത അസുരന്‍ ആണ് വെട്രിമാരന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഫീച്ചര്‍ സിനിമ.

 

Top