vethalam got 100 crores

തമിഴ്‌നാട്ടിലെ കനത്ത മഴയും പ്രളയവുമൊന്നും വേതാളത്തിന്റെ കലക്ഷനെ ബാധിക്കുന്നില്ല. അജിത്തിന്റെ ദീപാവലി ചിത്രം വേതാളം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നു. പ്രകൃതി കൂടി അനുകൂലമായിരുന്നെങ്കില്‍ ഇതിനു മുന്നേ ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം പിടിക്കുമായിരുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ശ്രുതി ഹാസന്‍, ലക്ഷ്മി മേനോന്‍ എന്നിവരാണ് വേതാളത്തിലെ നായികമാര്‍. സിരുതൈ ശിവയാണ് വേതാളം സംവിധാനം ചെയ്തിരിക്കുന്നത്. അജിത്തിനെ നായകനാക്കി വീരമെന്ന ചിത്രമൊരുക്കിയതും ശിവയാണ്.

വേതാളത്തിന്റെ ചിത്രീകരണത്തിനിടെ പരുക്കേറ്റ അജിത്ത് ഇപ്പോള്‍ ശസ്ത്രക്രിയ നടത്തി വിശ്രമിക്കുകയാണ്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ കാല്‍മുട്ടിനാണ് താരത്തിന് പരുക്കേറ്റത്.

വിജയുടെ ചിത്രമായ കത്തിയുടെ ആദ്യദിന കളക്ഷനുകളെ ഭേദിച്ചാണ് വേതാളം മുന്നേറുന്നത്.ആദ്യദിനത്തില്‍ തന്നെ 15.3 കോടിയായിരുന്നു വേതാളത്തിന് ലഭിച്ചത്. വിജയുടെ കത്തിക്ക് ആദ്യ ദിനം ലഭിച്ചത് 14.3 കോടിയായിരുന്നു.

Top