മുതിർന്ന മറാഠി നടി സുലോചന ലട്‌കർ അന്തരിച്ചു

മുംബൈ : മുതിർന്ന മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചു. ദേവ് ആനന്ദ്, രാജേഷ് ഖന്ന തുടങ്ങി നിരവധി അഭിനേതാക്കളോടൊപ്പം സുലോചന ഹിന്ദിയിലും പ്രവർത്തിച്ചിട്ടുണ്ട്.

ജബ് പ്യാർ കിസീസെ ഹോതാ ഹേ, ദുനിയ, അമീർ ഗരീബ്, ബഹ്‌റോൺ കെ സപ്‌നേ, കതി പതംഗ്, മേരേ ജീവൻ സാത്തി, പ്രേം നഗർ തുടങ്ങിയവയാണ് ഹിന്ദി ചിത്രങ്ങൾ. സസുർവാസ്, വാഹിനിച്യ ബംഗ്ദ്യ, മീത് ഭകർ, ധക്തി ജൗ തുടങ്ങിയ മറാത്തിയിൽ ശ്രദ്ധേയമായ സിനിമകളിലും അവർ പ്രവർത്തിച്ചു. 1999 ൽ രാജ്യം പത്മശ്രീ നൽകി സുലോചന ലട്കറിനെ ആദരിച്ചു.

Top