മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും മംഗളത്തിലും കേരള കൗമുദിയിലും ഡെപ്യൂട്ടി എഡിറ്ററുമായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോം ഇന്ത്യ രക്ഷാധികാരിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച കോം ഗ്രീവൻസ് ബോഡി അംഗവുമായിരുന്നു. അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടി കൊടുത്ത അഭിമുഖമായിരുന്നു എൽടിടി നേതാവ് വേലുപിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം. വേലുപിള്ളയുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ കൂടിയായിരുന്നു ഗോപീകൃഷ്ണൻ. അതിന്റെ ഭാഗമായി കെ സി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്.

Top