2.0 യില്‍ ജോലി ചെയ്യുമ്പോള്‍ ഒരു മല കയറുന്ന അനുഭവമായിരുന്നു: റസൂല്‍ പൂക്കുട്ടി

ലയാളികളുടെ അഭിമാനമാണ് ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി.

പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ‘ഒരു കഥൈ സൊല്ലട്ടുമ’ എന്ന ചിത്രത്തിലൂടെ നായകനാകാന്‍ ഒരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി.

എന്നാല്‍ നായകനായി ഒരുങ്ങുന്നതിനിടെ യെന്തിരന്‍ 2.0 യില്‍ ജോലി ചെയ്യുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ തുറന്നു പറയുകയാണ് അദ്ദേഹം.

രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ അണിയിച്ചൊരുക്കിയ യെന്തിരന്‍ 2.0 യ്ക്കു വേണ്ടി ജോലി ചെയ്യുന്ന സമയത്ത് താന്‍ ശരിക്കും സംഘര്‍ഷം അനുഭവിക്കുകയായിരുന്നുവെന്ന് പൂക്കുട്ടി പറയുന്നു.

എല്ലാ ആഴ്ചയും ഷങ്കറിനെ വിളിക്കും എന്നിട്ട് ഉറക്കെ കരയും, ഒരു മല കയറുന്ന അനുഭവമായിരുന്നു തനിക്കെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഷങ്കറിന്റെ ദൃശ്യഭാഷ കാണുമ്പോള്‍ അതിന് ജീവന്‍ നല്‍കി വിശ്വസനീയമാക്കുകയാണ് വേണ്ടതെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പൂക്കുട്ടി പറയുന്നു.

Top