സംവരണബില്‍ അപകടമാണ്, മോദി സര്‍ക്കാരിന്റെ തന്ത്രമാണ് ; കേജ്‌രിവാള്‍

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ സംവരണബില്ലിനെ ആദ്യം സ്വാഗതം ചെയ്ത ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ നിലപാട് തിരുത്തി. സംവരണബില്‍ അപകടകരമാണെന്നും ബിജെപിയുടെ തന്ത്രമാണ് ഇതെന്നുമാണ് കേജ്‌രിവാള്‍ പറയുന്നത്.

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരെ സഹായിക്കുക എന്ന ലക്ഷ്യമല്ല ബിജെപിക്കുള്ളത്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തലാക്കാനുള്ള തന്ത്രമാണ് ഇത്.പല ആളുകളുമായും ഞാന്‍ സംസാരിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഇത് ബിജെപി തന്ത്രമാണെന്നാണ് പറയുന്നത്. അത് വളരെ അപകടകരമാണ്, ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മെവാനിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. കേജ്‌രിവാള്‍ വ്യക്തമാക്കി.

നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം.

Top