പുറത്താക്കൽ:സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം : ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാൽ വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പുടാത്ത പ്രതിസന്ധിയിൽ സർക്കാർ നിയമോപദേശത്തിന് ചെലവിട്ടത് അരക്കോടിയോളം രൂപയെന്ന വിവരം പുറത്തുവന്നു. സീനിയർ അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നൽകിയെന്നാണ് നിയമസഭാ രേഖ. സർക്കാർ അധികാരത്തിൽ വന്ന് നാളിത് വരെ പുറത്ത് നിന്നുള്ള നിയമോപദേശത്തിന് മാത്രം 3 കോടി 63 ലക്ഷത്തി 90 ആയിരം രൂപയാണ്

Top