നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം ചോര്‍ന്ന കേസില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്.

എന്നാല്‍, അന്വേഷണ സംഘത്തിന്റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

അതേസമയം ദിലീപിന്റെ കൈവശമുണ്ടായിരുന്നു ഫോണ്‍ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

കുറ്റപ്പത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ദൃശ്യങ്ങള്‍ അടക്കമുള്ളവ പെന്‍ഡ്രൈവിലാക്കി ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമായിരിക്കും കോടതി അന്തിമ തീരുമാനം സ്വീകരിക്കുക.

അതേസമയം കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്ന നടിനടന്മാരുടെ മൊഴി പകര്‍പ്പ് പുറത്ത് വന്നിരുന്നു. അത് മുഴുവനായും പ്രസിദ്ധീകരിച്ച ഒരു സായാഹ്ന പത്രത്തിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. അങ്കമാലി കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്.

Top