തിരുവനന്തപുരം: സോളാര്‍ മാനനഷ്ട കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വിഎസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ ചെയ്തത് ഉപാധികളോടെ.
പതിനഞ്ച് ലക്ഷം രൂപ വിഎസ് സബ് കോടതിയില്‍ കെട്ടിവെക്കണമെന്ന ഉപാധികളോടെയാണ് വിധിക്ക് സ്‌റ്റേ അനുവദിച്ചത്. നേരത്തെ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സബ് കോടതിയിലാണ് തുക കെട്ടിവെക്കേണ്ടത്.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി സോളാര്‍ നടത്തിപ്പ് നടത്തിയെന്ന വിഎസിന്റെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി മാനനഷ്ട കേസ് നല്‍കിയത്.