വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണമെന്ന നിലപാടില്‍ ഉറച്ച് അഖില

SREEJITH-MURDER

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിര്‍ക്കുന്നുവെന്ന് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും എസ്.പി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അഖില ആരോപിച്ചു.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട്. വരാപ്പുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വ്യാജ മൊഴി നല്‍കിയവരുടെയും പങ്ക് അന്വേഷിക്കണം. യഥാര്‍ത്ഥ പ്രതിയായ ശ്രീജിത്തിനെ പിടികൂടിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നെനെയെന്നും അഖില വ്യക്തമാക്കി.

Top