വരാപ്പുഴ കസ്റ്റഡി കൊലപാതകം; ഇന്ന് വിചാരണ ആരംഭിക്കും

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അന്നത്തെ വരാപ്പുഴ എസ്‌ഐ അടക്കം ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍.

റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ്, വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് എന്നിവരാണ് ആദ്യ നാല് പ്രതികള്‍. വടക്കന്‍ പറവൂര്‍ സിഐയായിരുന്നു ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയാണ്. വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികള്‍. ആദ്യത്തെ നാലു പ്രതികള്‍ ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമായതെന്ന് കുറ്റപത്രത്തിലുണ്ട്. 2018 ഏപ്രില്‍ 9ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.

Top