വീനസ് വില്യംസിനും എലീന സ്വിറ്റോലിനയ്ക്കും വിമ്പിള്‍ഡനില്‍ വൈല്‍ഡ് കാര്‍ഡ്

ലണ്ടന്‍: യുഎസ് വെറ്ററന്‍ താരം വീനസ് വില്യംസ്, മുന്‍ ലോക മൂന്നാം നമ്പര്‍ താരം എലീന സ്വിറ്റോലിന എന്നിവര്‍ക്കു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതായി വിമ്പിള്‍ഡന്‍ ടെന്നിസ് അധികൃതര്‍ അറിയിച്ചു. നാല്‍പത്തിമൂന്നുകാരിയായ വീനസ് വില്യംസ് നിലവില്‍ ലോകറാങ്കിങ്ങില്‍ 697-ാം സ്ഥാനത്താണ്. ബര്‍മിങ്ങാം ക്ലാസിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വീനസ് ആദ്യമത്സരം ജയിച്ച് പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. യുക്രെയ്ന്‍ താരമായ സ്വിറ്റോലിന പ്രസവ അവധിക്കു ശേഷം പങ്കെടുത്ത ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിരുന്നു. ജൂലൈ മൂന്നിനാണ് വിമ്പിള്‍ഡന്‍ ടെന്നിസിനു തുടക്കം.

Top