ബിജെപി സമരപന്തലിനു മുന്നില്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : ബിജെപി സമരപന്തലിനു മുന്നില്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മൃതദേഹം സംസ്‌കരിച്ചു. ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സംസ്‌കാരം. ബിജെപി സമരപന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരുന്നു.

ബിജെപി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭന്‍ മൃതദേഹത്തിനു അന്തിമോപചാരം അര്‍പ്പിച്ചു.

സി.കെ.പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നാല്‍ പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. പീന്നീട് പൊലീസെത്തിയാണ് തീയണച്ചത്. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.

Top