കാര്‍കീവില്‍ നിന്ന് 800 മലയാളി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് തിരിച്ചു: വേണു രാജാമണി

ഡല്‍ഹി: കാര്‍കീവില്‍ നിന്ന് 800 മലയാളി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് തിരിച്ചതായി ഡല്‍ഹിയിലെ കേരള പ്രതിനിധി വേണു രാജാമണി . ഇവര്‍ക്ക് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് ട്രൈയിന്‍ കിട്ടി. ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്‍കീവിലുണ്ടെന്നും സഹായങ്ങള്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നും വേണു രാജാമണി പറഞ്ഞു. അതേസമയം നാല് വിമാനങ്ങളിലായി എണ്ണൂറിനടുത്ത് ഇന്ത്യക്കാരെ വ്യോമസേന ഇന്ന് തിരികെ എത്തിച്ചു.

പോളണ്ട്, റൊമേനിയ, ഹംഗറി, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് തിരികെ എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ വീണ്ടും തിരിച്ചു. വ്യോമതാവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെ പ്രതിരോധസഹമന്ത്രി അജയ് ഭട്ട് സ്വീകരിച്ചു.

വരും ദിവസങ്ങള്‍ കൂടൂതല്‍ വ്യോമസേന വിമാനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്ന് അജയ് ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് അതിര്‍ത്തികടന്നതെന്നും മറ്റ് ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരികെ എത്തിക്കണമെന്നും തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

 

Top