ചുമരില്‍ മമ്മൂട്ടിയാണെങ്കില്‍ ഒപ്പം ചേര്‍ന്നുനിന്നത് മോഹന്‍ലാല്‍; വൈറലായി ചിത്രം

തിയേറ്ററുകളിലും പൊതുസ്ഥലത്തുമെല്ലാം മാമാങ്കത്തിന്റെ ഫ്ളക്സ് ബോര്‍ഡുകളാണ് മുന്നില്‍ നില്‍ക്കുന്നത്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളി ഇപ്പോള്‍ എത്തിയത്. മാമാങ്കത്തിലെ മമ്മൂട്ടിയുടെ ചാവേര്‍പടം ചുവരിലാണെങ്കില്‍ ഇപ്പുറത്ത് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത് മോഹന്‍ലാലാണ്.

മോഹന്‍ലാലിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് നിര്‍മ്മാതാവ് എത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരേ ഫ്രയിമില്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയപ്പോള്‍ ഇതിനോടകം തന്നെ ചിത്രം തരംഗമായി കഴിഞ്ഞു.

പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടിയ സിനിമയായ മാമാങ്കത്തില്‍ ചാവേറായി മാത്രമല്ല നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കളരിപ്പയറ്റുള്‍പ്പടെയുള്ള ആയോധനകലകളില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു.

സ്ത്രൈണ ഭാവത്തിലുള്ള ലുക്കായിരുന്നു കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ലുക്ക് വൈറലായി മാറുകയും ചെയ്തിരുന്നു. ഡിസംബര്‍ 12നാണ് മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Top