‘വെന്തു തനിന്തതു കാട്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഗൗതം മേനോന്‍ തന്‍റെ കംഫര്‍ട്ട് സോണിന് പുറത്തുകടന്ന ചിത്രമെന്ന അഭിപ്രായം നേടിയ പടമാണ് വെന്തു തനിന്തതു കാട്. നായകനായ ചിലമ്പരശന്റെ കരിയറിലും ഏറെ വൈവിധ്യമുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ മുത്തുവീരന്‍ എന്ന മുത്തു. സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക ഒക്ടോബര്‍ 13 ന് ആണ്. തമിഴ് പതിപ്പ് മാത്രമാണ് അന്ന് എത്തുക.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഭാരതിയാറുടെ ‘അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസിയായിട്ടാണ് ഗൌതം മേനോന്‍ വെന്തു തനിന്തതു കാട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദ് കിന്‍ഡ്‍ലിംഗ് എന്നു പേരിട്ടിരിക്കുന്ന ആദ്യ ഭാഗമാണ് പ്രേക്ഷകരിലേക്ക് ഇതിനകം എത്തിയിരിക്കുന്നത്.

Top