ഡിജിപിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് തട്ടിപ്പ്: അധ്യാപികയ്ക്ക് 14 ലക്ഷം നഷ്ടമായി, നൈജീരിയൻ സംഘം പിടിയിൽ

ന്യൂഡൽഹി: ഡിജിപിയുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘം പിടിയിൽ. കൊല്ലം സ്വദേശിനിയിൽ നിന്ന് 14 ലക്ഷം തട്ടിയ കേസിലെ പ്രതികളാണ് പിടിയിലായത്. ഡൽഹിയിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരെ ഡൽഹിയിലെ കോടതിയിൽ ഹാജരാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പോലീസ് മേധാവി അനിൽകാന്തിന്റെ പേരിലയച്ച വ്യാജസന്ദേശത്തിലൂടെ കൊല്ലം കുണ്ടറ സ്വദേശിയായ അനിത എന്ന അധ്യാപികയ്ക്കാണ് പണം നഷ്ടമായത്. ഓൺലൈൻ ലോട്ടറിയടിച്ചെന്നും അതിന്റെ നികുതിയടച്ചില്ലെങ്കിൽ കേസെടുക്കുമെന്നുമായിരുന്നു സന്ദേശം.ആദ്യത്തെ സന്ദേശത്തിന് പ്രതികരിക്കാതിരുന്നതോടെ വീണ്ടും വാട്സാപ്പ് സന്ദേശമെത്തി.

താൻ ഇപ്പോൾ ഡൽഹിയിലാണെന്നും 14 ലക്ഷം രൂപ നികുതിയായി അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നും ഡിജിപിയുടെ പേരിൽ അറിയിച്ചു. സന്ദേശത്തിൽ പോലീസ് മേധാവിയുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു.

 

 

Top