പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യം സുരക്ഷിതമാണെന്ന് വെങ്കയ്യ നായിഡു

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യം സുരക്ഷിതമാണെന്ന് കേന്ദ്ര നഗരവവികസന മന്ത്രി വെങ്കയ്യ നായിഡു.

രാജ്യത്തെ പിന്തുടരുന്ന മാവോയിസ്റ്റ് ആക്രമണത്തെ നേരിടുക, കാശ്മീരില്‍ ശാശ്വതമായ പരിഹാരം കാണുക, കാര്‍ഷിക മേഖല ഉന്നതിയില്‍ എത്തിക്കുന്ന എന്നിവയാണ് മോദി ഗവണ്‍മെന്റിന് മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോയമ്പത്തൂരില്‍ ‘സബ്കാ സാത്ത് സബ്കാ വികാസ്’സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ദാരിദ്രം ഇല്ലാതാക്കാനും സ്ത്രീകളുടെ ഉന്നമനം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവിലും കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ ഏറെ മുന്നോട്ട് പോയെന്നും ഇതിനാണ് ബി.ജെ.പി ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top