ഒരു ഭാഷയും ആര്‍ക്കുമേലും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി

venkayya

ബെംഗളൂരു: ഒരു ഭാഷയും ആര്‍ക്കുമേലും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഒരു പ്രത്യേക ഭാഷയോടും വിരോധമില്ലെന്നും എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അധ്യാപകര്‍ കുട്ടികളെ മറ്റു ഭാഷകള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മാതൃഭാഷ പ്രചരിപ്പിക്കന്നതിനും ഊന്നല്‍ നല്‍കണമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

Top